കണ്ണൂർ: കേരളത്തെ ആകമാനം നടുക്കിയ വീഴ്ചയുടെ പേരിൽ ആരോഗ്യ വകുപ്പ് മന്ത്രി കർശന നടപടിയെടുത്തു. കണ്ണൂർ ജില്ലയിലെ ഒരു അങ്കണവാടിയിൽ മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ വർക്കറേയും ഹെൽപ്പറേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു. രക്ഷിതാക്കളേയും മേലധികാരികളേയും സംഭവം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി.
ഇത്തരം ദേശദ്രോഹപരവും സാമൂഹിക വിരുദ്ധവുമായ പ്രവൃത്തികളെ കർശനമായി നേരിടുമെന്ന് മന്ത്രി പ്രസ്താവിക്കാതിരുന്നതിൽ നാട്ടുകാർ അതിശയിക്കുകയാണ്. ഉപജീവനത്തിനായി തുഛമായ കൂലി വാങ്ങി തൊഴിൽ ചെയ്യുന്ന പാവങ്ങളോടാണ് പിണറായി സർക്കാരിൻ്റെ കല്ലേൽ പിളർക്കുന്ന നിയമ നടപടി. ഇവിടെ സെക്രട്ടറി റാങ്കുള്ളവനെ കൂട്ടി കള്ളക്കടത്തും ഗ്രീൻ ചാനൽ സ്വർണ്ണക്കടത്തും നടത്തിയിട്ട് ഒരു ചുക്കും സംഭവിക്കുന്നില്ല. അധികാരം കാണിക്കാൻ ഓരോരോ ഉഡായിപ്പുകൾ. അല്ലങ്കിൽ വീണ കുട്ടിക്ക് ജീവൻ നഷ്ടപ്പെടുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ നടപടിയിൽ അതെന്താണ് എന്ന് പ്രത്യേകം പറയണമായിരുന്നു. അതുമില്ല. അതാണ് സർക്കാർ നടപടി യുടെ ഒക്കെ ഒരവസ്ഥ.
An efficiency of this Pinarayi government.